പ​ത്ത​നം​തി​ട്ട: എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മൃ​ത​ദേ​ഹം പ​ത്ത​നം​തി​ട്ട​യി​ലെ​ത്തി​ച്ചു. ഇ​ന്നു രാ​വി​ലെ 10ന് ​പ​ത്ത​നം​തി​ട്ട ക​ള​ക്‌ടറേ​റ്റി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​യ്ക്കു​ന്ന മൃ​ത​ദേ​ഹം പ​തി​നൊ​ന്നോ​ടെ മ​ല​യാ​ല​പ്പു​ഴ പ​ത്തി​ശേ​രി​ൽ കാ​രു​വ​ള്ളി​യി​ൽ വീ​ട്ടി​ലെ​ത്തി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നാ​ണ് സം​സ്കാ​രം.

ക​ണ്ണൂ​രി​ൽ എ​ഡി​എ​മ്മാ​യി​രു​ന്ന ന​വീ​ൻ ബാ​ബു​വി​ന്‍റെ മൃ​ത​ദേ​ഹം ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ താ​മ​സ​സ്ഥ​ല​ത്തു ക​ണ്ടെ​ത്തി​യ​ത്. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബുധനാഴ്ച പു​ല​ർ​ച്ചെ ര​ണ്ടോ​ടെ ക​ണ്ണൂ​ർ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്ന് മൃ​ത​ദേ​ഹം വ​ഹി​ച്ച ആം​ബു​ല​ൻ​സ് പു​റ​പ്പെ​ട്ടി​രു​ന്നു. ഉ​ച്ച​യോ​ടെ പ​ത്ത​നം​തി​ട്ട​യി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹം സ്വ​കാ​ര്യ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി.