ചേലക്കരയിലും കോൺഗ്രസിൽ പൊട്ടിത്തെറി: എൻ.കെ.സുധീർ അൻവറിന്റെ പാർട്ടിയുടെ സ്ഥാനാർഥിയായേക്കും
Wednesday, October 16, 2024 11:26 PM IST
തൃശൂർ: പാലക്കാടിന് പിന്നാലെ ചേലക്കരയിലും കോൺഗ്രസിൽ പൊട്ടിത്തെറി. കോൺഗ്രസ് നേതാവ് എൻകെ സുധീർ അൻവറിന്റെ പാർട്ടി ടിക്കറ്റിൽ മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ട്. അൻവറുമായി സുധീർ കൂടിക്കാഴ്ച നടത്തിയതായാണ് വിവരം.
സുധീറിന്റെ പേരാമംഗലത്തെ വീട്ടിലെത്തിയാണ് അൻവർ സുധീറിനെ കണ്ടത്. ചേലക്കരയിലെ കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ സുധീറിന്റെ പേരുണ്ടായിരുന്നു. എന്നാൽ രമ്യ ഹരിദാസിനാണ് സീറ്റ് നൽകിയത്.
2009 ൽ ആലത്തൂർ പാർലമെന്റ് കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന സുധീർ മുൻ കെപിസിസി സെക്രട്ടറിയായിരുന്നു. അതേസമയം, വിഷയത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് സുധീർ പ്രതികരിച്ചു.