കോ​ട്ട​യം: പാ​ല​ക്കാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച നി​ര​സി​ച്ചെ​ന്ന ത​ര​ത്തി​ൽ വ​ന്ന വാ​ർ​ത്ത​ക​ൾ ത​ള്ളി ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ. രാ​ഹു​ലി​ന് എ​ല്ലാ പി​ന്തു​ണ​യും ഉ​ണ്ടാ​കു​മെ​ന്നും പ്ര​ച​ര​ണ​ത്തി​ൽ കൂ​ടെ ഉ​ണ്ടാ​കു​മെ​ന്നും ചാ​ണ്ടി ഉ​മ്മ​ൻ അ​റി​യി​ച്ചു. മ​റി​ച്ചു​ള്ള വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും പു​തു​പ്പ​ള്ളി എം​എ​ൽ​എ പ​റ​ഞ്ഞു.

രാ​ഹു​ൽ‌ വ്യാ​ഴാ​ഴ്ച രാ​വി​ലെ ഒ​ൻ​പ​തിന് ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ക​ബ​റി​ട​ത്തി​ൽ എ​ത്തു​മെ​ന്നും ചാ​ണ്ടി ഉ​മ്മ​ൻ അ​റി​യി​ച്ചു. എ​ല്ലാ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും രാ​ഹു​ലി​ന് പി​ന്തു​ണ​യു​മാ​യി സ്ഥ​ല​ത്തെ​ത്ത​ണമെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു.

പാ​ല​ക്കാ​ട്ടെ രാ​ഹു​ലി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തെ ചോ​ദ്യം ചെ​യ്ത് ഡോ. ​പി. സ​രി​ൻ രം​ഗ​ത്തെ​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ചാ​ണ്ടി ഉ​മ്മ​ൻ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച നി​ര​സി​ച്ചെ​ന്ന ത​ര​ത്തി​ൽ വാ​ർ​ത്ത​ക​ൾ വ​ന്ന​ത്. രാ​ഹു​ലി​നൊ​പ്പം ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ക​ബ​റി​ട​ത്തി​ൽ ചെ​ല്ലാ​നും ചാ​ണ്ടി ഉ​മ്മ​ൻ വി​സ​മ്മ​തി​ച്ചെ​ന്നും വാ​ർ​ത്ത​ക​ൾ ഉ​ണ്ടാ​യി​രു​ന്നു.