ചേലക്കരയില്‍ എൽഡിഎഫിന് വലിയ വിജയസാധ്യതയെന്ന് കെ. രാധാകൃഷ്ണന്
Wednesday, October 16, 2024 5:06 PM IST
ചേലക്കര: ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വലിയ വിജയസാധ്യതയുള്ള മണ്ഡലമാണ് ചേലക്കരയെന്ന് കെ. രാധാകൃഷ്ണന് എംപി.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇടതുപക്ഷത്തിന് വലിയ തിരിച്ചടിയാണ് നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു.
ആ സാഹചര്യത്തിലും ചേലക്കര ഉള്‍പ്പെടുന്ന ആലത്തൂര്‍ മണ്ഡലം ഇടതുപക്ഷം തിരിച്ചുപിടിച്ചിരുന്നു. സ്ഥാനാര്‍ഥികള്‍ക്ക് അപ്പുറം രാഷ്ട്രീയ സ്ഥിതിഗതികളാണ് വിജയം തീരുമാനിക്കുന്ന ഘടകമെന്നും രാധാകൃഷ്ണന് അഭിപ്രായപ്പെട്ടു.