ബം​ഗ​ളൂ​രൂ: ഇ​ന്ത്യ​യും ന്യൂ​സി​ല​ൻ​ഡ​യും ത​മ്മി​ൽ ബം​ഗ​ളൂ​രു​വി​ൽ ഇ​ന്ന് ആ​രം​ഭി​ക്കേ​ണ്ടയിരുന്ന മ​ത്സ​ര​ത്തി​ലെ ആ​ദ്യ​ദി​നം മ​ഴ​യെ തു​ട​ർ​ന്ന് ഉ​പേ​ക്ഷി​ച്ചു. ടോ​സ് ഇ​ടാ​ൻ പോ​ലും സാ​ധി​ച്ചി​ല്ല. തു​ട​ർ​ന്നാ​ണ് ആ​ദ്യ ദി​ന​ത്തി​ലെ മ​ത്സ​രം ഉ​പേ​ക്ഷി​ച്ച​ത്.

വ​രും ദി​വ​സ​ങ്ങ​ളി​ലും മ​ഴ തു​ട​രു​മെ​ന്ന​തി​ല്‍ മ​ത്സ​രം ന​ട​ക്കു​മോ എ​ന്നു​ള്ള കാ​ര്യ​ത്തി​ല്‍ പോ​ലും ഉ​റ​പ്പി​ല്ല.​ബം​ഗ​ളൂ​വി​ൽ ക​ന്ന​ത്ത മ​ഴ തു​ട​രു​ക​യാ​ണ്. ഇ​രു ടീ​മു​ക​ളും ഇ​ന്‍​ഡോ​ര്‍ സം​വി​ധാ​ന​ത്തി​ല്‍ പ​രി​ശീ​ല​നം ന​ട​ത്തി.

മ​ഴ മാ​റി​യാ​ൽ നാ​ളെ നേ​ര​ത്തെ മ​ത്സ​രം തു​ട​ങ്ങാ​നാ​ണ് തീ​രു​മാ​നം. ആ​ദ്യ​ദി​നം ന​ഷ്ട​മാ​യ​തി​നാ​ലാ​ണ് ഇ​ത്. 9.15 മു​ത​ല്‍ 11.30 വ​രെ​യാ​ണ് ആ​ദ്യ സെ​ഷ​ന്‍. ല​ഞ്ചി​ന് ശേ​ഷം ര​ണ്ടാം സെ​ഷ​ന്‍ 12.10 ആ​രം​ഭി​ച്ച് 02.25ന് ​അ​വ​സാ​നി​ക്കും. മൂ​ന്നാം സെ​ഷ​ന്‍ 02.45ന് ​ആ​രം​ഭി​ച്ച് 16.45ന് ​അ​വ​സാ​നി​ക്കും.

ബം​ഗ്ലാ​ദേ​ശി​നെ​തി​രെ കാ​ണ്‍​പൂ​രി​ല്‍ ന​ട​ന്ന ര​ണ്ടാം ടെ​സ്റ്റും മ​ഴ​മൂ​ലം ത​ട​സ​പ്പെട്ടി​രു​ന്നെ​ങ്കി​ലും ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ല്‍ ഇ​ന്ത്യ വി​ജ​യം നേ​ടി​യി​രു​ന്നു.