കാ​സ​ർ​ഗോ​ഡ്: നീ​ലേ​ശ്വ​ര​ത്ത് മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് മ​റി​ഞ്ഞ് ഒ​രാ​ൾ മ​രി​ച്ചു. പ​ര​പ്പ​ന​ങ്ങാ​ടി സ്വ​ദേ​ശി കോ​യ​മോ​ൻ ആ​ണ് മ​രി​ച്ച​ത്. ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മു​നീ​ർ‌ എ​ന്ന​യാ​ളെ കാ​ണാ​താ​യി.

36 പേ​രാ​ണ് ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ബാ​ക്കി​യു​ള്ള​വ​രെ​യെ​ല്ലാം ര​ക്ഷ​പ്പെ​ടു​ത്തി. കാ​ണാ​താ​യ ആ​ൾ​ക്ക് വേ​ണ്ടി കോ​സ്റ്റ് ഗാ​ർ​ഡും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു.

നീ​ലേ​ശ്വ​രം അ​ഴി​ത്ത​ല​യി​ലാ​ണ് അ​പ​ക​ടം. "ഇ​ന്ത്യ​ൻ' എ​ന്ന ബോ​ട്ടാ​ണ് മ​റി​ഞ്ഞ​ത്. പ​ട​ന്ന സ്വ​ദേ​ശി​യു​ടേ​താ​ണ് ബോ​ട്ട്.