കോ​ട്ട​യം: ക​ണ്ണൂ​ർ എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണം അ​തീ​വ ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്ന് സിപിഎം ​കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം പി.​കെ ശ്രീ​മ​തി. സം​ഭ​വ​ത്തി​ൽ ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി.ദി​വ്യ​ക്ക് വീ​ഴ്ച പ​റ്റി​യെ​ന്ന് ശ്രീ​മ​തി പ്ര​തി​ക​രി​ച്ചു.

എ​ഡി​എ​മ്മി​ന്‍റെ യാ​ത്ര​യ​യ​പ്പ് വേ​ദി​യി​ൽ പോ​യി പി.പി.ദി​വ്യ ഇ​ങ്ങ​നെ​യൊ​രു പ​രാ​മ​ർ​ശം ന​ട​ത്തേ​ണ്ടി​യി​രു​ന്നി​ല്ല. അ​ത് വീ​ഴ്ച​യാ​ണ്. വി​ഷ​യ​ത്തി​ൽ ക​ണ്ണൂ​ർ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യു​ടെ നി​ല​പാ​ട് ത​ന്നെ​യാ​ണ് ത​നി​ക്കും.

തെ​റ്റ് പ​റ്റി എ​ന്ന് ക​ണ്ടെ​ത്തി​യാ​ൽ മൂ​ക​മാ​യി ഇ​രി​ക്കു​ന്ന ഒ​രു പാ​ർ​ട്ടി​യ​ല്ല സി​പി​എം, ഇ​തി​ൽ ന​ട​പ​ടി​യു​ണ്ടാ​കും. വി​ഷ​യ​ത്തി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ശ്രീ​മ​തി ആ​വ​ശ്യ​പ്പെ​ട്ടു.