സരിന്റെ പരസ്യപ്രതികരണം ശരിയായില്ലെന്ന് കെ. സുധാകരൻ
Wednesday, October 16, 2024 3:11 PM IST
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് പി. സരിന്റെ പരസ്യപ്രതികരണം ശരിയായില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. പരസ്യപ്രതികരണം സരിന് ഗുണകരമല്ലെന്നും അദ്ദേഹം പറഞ്ഞു.
സരിൻ പറഞ്ഞത് കേട്ടിട്ടില്ല. സരിന്റെ വാർത്താസമ്മേളനം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അച്ചടക്കലംഘനമുണ്ടെങ്കിൽ നേതൃത്വവുമായി ആലോചിച്ച് നടപടിയെടുക്കും.
സ്ഥാനാർഥി നിർണയം കോണ്ഗ്രസ് കീഴ്വഴക്കം അനുസരിച്ചാണ് നടത്തിയത്. സരിൻ സിപിഎമ്മിനൊപ്പം പോകാനുള്ള സാധ്യത കുറവാണ്. തന്നെ സ്ഥാനാർഥിയാക്കണമെന്ന് സരിൻ ആവശ്യപ്പെട്ടിരുന്നുവെന്നും സുധാകരൻ കൂട്ടിച്ചേർത്തു.