ലോകകപ്പ് യോഗ്യതാ മത്സരം: നാലടിച്ച് ബ്രസീല്‍; പെറുവിനെതിരേ മിന്നുംജയം
Wednesday, October 16, 2024 8:30 AM IST
ബ്രസീലിയ: ഫുട്ബോള്‍ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ പെറുവിനെതിരേ ആധികാരിക ജയം നേടി ബ്രസീല്‍. എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് ബ്രസീലിന്റെ വിജയം. ബ്രസീലിനായി റഫീഞ്ഞ ഇരട്ടഗോളുകള്‍ നേടി.
കളിയുടെ 38, 54 മിനിറ്റുകളിലാണ് അദ്ദേഹം ഗോള്‍ നേടിയത്. 71 -ാം മിനിറ്റില്‍ അഡ്രീസ് പെരേരയും 74-ാം മിനിറ്റില്‍ ലൂയിസ് ഹെന്‍ട്രിക്സും ബ്രസീലിനായി സ്കോര്‍ ചെയ്തു. നേരത്തെ, ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീന ബൊളീവിയയെ എതിരില്ലാത്ത ആറ് ഗോളുകള്‍ക്ക് തകര്‍ത്തിരുന്നു. സൂപ്പര്‍ താരം ലയണല്‍ മെസി ഹാട്രിക്ക് നേടിയിരുന്നു.
നിലവില്‍ തെക്കേ അമേരിക്കന്‍ ടീമുകളുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം അര്‍ജന്റീനയ്ക്കാണ്. കൊളംബിയ രണ്ടാമതും ഉറുഗ്വേ മൂന്നാമതുമാണുള്ളത്. ബ്രസീല്‍ നാലാംസ്ഥാനത്താണ്.