ഡേ കെയറിൽ കത്തിയാക്രമണം; മൂന്ന് കുട്ടികൾക്ക് ഗുരുതര പരിക്ക്
Wednesday, October 2, 2024 9:11 PM IST
സൂറിച്ച്: ഡേ കെയറിൽ ഉണ്ടായ കത്തിയാക്രമണത്തിൽ മൂന്ന് കുട്ടികൾക്ക് ഗുരുതര പരിക്ക്. സ്വിറ്റ്സർലാൻഡിലെ സൂറിച്ചിലാണ് സംഭവം.
23 വയസ് പ്രായമുള്ള ചൈനീസ് യുവാവാണ് ആക്രമണം നടത്തിയത്. ഡേ കെയറിലേക്ക് കുട്ടികളെ കൊണ്ടുവരുന്നതിനിടയിലാണ് ആക്രമണമുണ്ടായത്.
ഡേകെയർ ജീവനക്കാരിയും മറ്റൊരാളും ചേർന്ന് അക്രമിയെ കീഴ്പ്പെടുത്തുകയായിരുന്നു. തുടർന്ന് ഇയാളെ പോലീസിന് കൈമാറി. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല.