പോക്സോ കേസ് പ്രതി ബ്ലേഡ് വിഴുങ്ങി
Tuesday, October 1, 2024 11:49 AM IST
തിരുവനന്തപുരം: പോക്സോ കേസ് പ്രതി ബ്ലേഡ് വിഴുങ്ങി. തിരുവനന്തപുരം ജില്ലാ ജയിലിൽനിന്നും കൊല്ലത്തെ കോടതിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് ബ്ലേഡ് വിഴുങ്ങിയ വിവരം പോക്സോ കേസ് പ്രതിയായ സുമേഷ് ഒപ്പമുണ്ടായിരുന്ന പോലീസുകാരെ അറിയിച്ചത്.
എന്നാൽ കോടതിയിൽ കൊണ്ടു പോകാതിരിക്കാനുള്ള അടവാണെന്നാണ് പോലീസുകാർ ആദ്യം വിചാരിച്ചിരുന്നത്. പിന്നീട് പോലീസുകാർ ജയിൽ അധികൃതരെ ബന്ധപ്പെട്ടപ്പോൾ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ നിർദേശം ലഭിച്ചു.
ഇതോടെ കഴക്കൂട്ടത്തെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ പ്രതിയെ പ്രവേശിപ്പിച്ചു. ഡോക്ടറുടെ പരിശോധനയിൽ ഇയാൾ ലോഹ വസ്തു വിഴുങ്ങിയതായി സംശയം പ്രകടിപ്പിച്ചു. ഇതേതുടർന്നു ഇയാളെ തിരുവന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.