ഗവർണറുടെ ഷാളിന് തീപിടിച്ചു
Tuesday, October 1, 2024 11:06 AM IST
പാലക്കാട്: ശബരി ആശ്രമത്തിൽ നടന്ന ചടങ്ങിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കഴുത്തിൽ അണിഞ്ഞ ഷാളിനു തീപിടിച്ചു. ഗാന്ധിജിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നതിനിടെയാണ് സമീപത്തിരുന്ന നിലവിളക്കിൽനിന്നും ഷാളിലേക്ക് തീ പടർന്നത്. സംഭവത്തിൽ ഗവർണർക്ക് ഉൾപ്പടെ ആർക്കും പരിക്കില്ല.
ഷാളിൽ തീപിടിച്ച വിവരം സംഘാടകരാണ് ഗവർണറെ അറിയിച്ചത്. ഉടൻ തന്നെ ഗവർണർ ഷാൾ ഊരി മാറ്റി. സംഘാടകരും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് തീയണച്ചു.
ചെറിയ മുറിയിലായിരുന്നു ചടങ്ങുകൾ നടന്നത്. ചടങ്ങുകൾക്കുശേഷം ഗവർണർ സ്ഥലത്തുനിന്നും മടങ്ങി.