തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ത്ത​വ​ണ കാ​ല​വ​ർ​ഷ​ത്തി​ൽ 13% മ​ഴ​ക്കു​റ​വ്. ജൂ​ൺ ഒ​ന്നു മു​ത​ൽ 122 ദി​വ​സം നീ​ണ്ടു​നി​ന്ന കാ​ല​വ​ർ​ഷ ക​ല​ണ്ട​ർ അ​വ​സാ​നി​ച്ച​പ്പോ​ഴാ​ണ് 13% മ​ഴ​കു​റ​വ് ക​ണ്ടെ​ത്തി​യ​ത്.

2018.6 മി​ല്ലി​മീ​റ്റ​ർ ല​ഭി​ക്കേ​ണ്ട സ്ഥാ​ന​ത്തു ല​ഭി​ച്ച​ത് 1748.2 മി​ല്ലീ​മീ​റ്റ​ർ മാ​ത്ര​മാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം ല​ഭി​ച്ച​ത് 1326.1 മി.​മീ. മ​ഴ​യാ​ണ് (34% കു​റ​വ് ). ഏ​റ്റ​വും കൂ​ടു​ത​ൽ മ​ഴ ല​ഭി​ച്ച​ത് ക​ണ്ണൂ​ർ ജി​ല്ല​യി​ലാ​ണ്. 3023.3 )മി.​മീ.)

കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ 2603 മി.​മീ. മ​ഴ ല​ഭി​ച്ചെ​ങ്കി​ലും സാ​ധാ​ര​ണ ല​ഭി​ക്കേ​ണ്ട ( 2846.2 മി​മീ) മ​ഴ​യെ​ക്കാ​ൾ ഒ​മ്പ​ത് ശ​ത​മാ​നം കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി.

സീ​സ​ണി​ൽ ഏ​റ്റ​വും കു​റ​വ് മ​ഴ ല​ഭി​ച്ച​ത് തി​രു​വ​ന​ന്ത​പു​രം ( 866.3 മി​മീ) ജി​ല്ല​യി​ൽ ആ​ണെ​ങ്കി​ലും സാ​ധാ​ര​ണ ജി​ല്ല​യി​ൽ ല​ഭി​ക്കേ​ണ്ട മ​ഴ​യെ​ക്കാ​ൾ മൂ​ന്ന് ശ​ത​മാ​നം അ​ധി​കം ല​ഭി​ച്ചു.

ഇ​ടു​ക്കി 33% ഉം ​വ​യ​നാ​ട് 30 % കു​റ​വ് മ​ഴ രേ​ഖ​പെ​ടു​ത്തി. കേ​ര​ള​ത്തി​ൽ ജൂ​ലൈ​യി​ൽ ( 16% അ​ധി​കം) മാ​ത്ര​മാ​ണ് കൂ​ടു​ത​ൽ മ​ഴ ല​ഭി​ച്ച​ത്. ജൂ​ൺ ( -25%), ഓ​ഗ​സ്റ്റ് ( -30%), സെ​പ്റ്റം​ബ​ർ ( -31%) കു​റ​വ് മ​ഴ​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.