കോ​ട്ട​യം: ന​വീ​ക​രി​ച്ച വി​ജ​യ​പു​രം പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ന് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ പേ​ര് ന​ൽ​കും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ടി.​സോ​മ​ൻ​കു​ട്ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ലാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ത്ത​ത്.

ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ജ​ന്മ​ദേ​ശ​മാ​യ പു​തു​പ്പ​ള്ളി​യി​ലെ ക​മ്യൂ​ണി​റ്റി ഹാ​ളി​ന് ഇ​എം​എ​സി​ന്‍റെ പേ​ര് ന​ൽ​കി​യ​തി​നെ വി​മ​ർ​ശി​ച്ച് കോ​ൺ​ഗ്ര​സ് രം​ഗ​ത്ത് എ​ത്തി​യി​രു​ന്നു. പു​തു​പ്പ​ള്ളി​യി​ൽ നി​ർ​മി​ക്കു​ന്ന മി​നി സി​വി​ൽ സ്റ്റേ​ഷ​ന് ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ പേ​ര് ന​ൽ​കു​മെ​ന്ന് മ​ന്ത്രി എം.​ബി.​രാ​ജേ​ഷ് പ​റ​ഞ്ഞി​രു​ന്നു.

പു​തു​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് എ​ൽ​ഡി​എ​ഫും, വി​ജ​യ​പു​രം യു​ഡി​എ​ഫു​മാ​ണ് ഭ​രി​ക്കു​ന്ന​ത്.