ആ​ല​പ്പു​ഴ: പി.​വി. അ​ൻ​വ​റി​നു പി​ന്തു​ണ​യു​മാ​യി സി​പി​എം പാ​ല​മേ​ൽ ബ്രാ​ഞ്ച് സ​മ്മേ​ള​നം. അ​ൻ​വ​ർ യ​ഥാ​ർ​ഥ ക​മ്യൂ​ണി​സ്റ്റ് പോ​രാ​ളി​യാ​ണെ​ന്നു പ​റ​ഞ്ഞ ബ്രാ​ഞ്ച് സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​ക്കും ആ​ഭ്യ​ന്ത​ര വ​കു​പ്പി​നു​മെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് ഉ​യ​ർ​ന്ന​ത്.

ഞാ​യ​റാ​ഴ്ച ന​ട​ന്ന സി​പി​എം പാ​ല​മേ​ൽ ടൗ​ൺ ബ്രാ​ഞ്ച് സ​മ്മേ​ള​ന​മാ​ണ് അ​ൻ​വ​റി​നെ പി​ന്തു​ണ​ച്ച​ത്. മു​ഖ്യ​മ​ന്ത്രി​യെ​യും ആ​ഭ്യ​ന്ത​ര വ​കു​പ്പി​നെ​യും തി​രു​ത്താ​ൻ ഒ​രു പി.​വി.​അ​ൻ​വ​ർ ഉ​ണ്ടാ​കേ​ണ്ടി വ​ന്ന​ത് വ​ലി​യ ഗ​തി​കേ​ടാ​ണെ​ന്നും അ​ൻ​വ​റാ​ണ് യ​ഥാ​ർ​ഥ ക​മ്യൂ​ണി​സ്റ്റ് പോ​രാ​ളി​യെ​ന്നും സ​മ്മേ​ള​നം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മ​ന്ത്രി​മാ​രാ​യ പി.​പ്ര​സാ​ദ്, സ​ജി ചെ​റി​യാ​ൻ എ​ന്നി​വ​ർ​ക്കെ​തി​രെ​യും ക​ടു​ത്ത വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് ബ്രാ​ഞ്ച് സ​മ്മേ​ള​ന​ത്തി​ലു​ണ്ടാ​യ​ത്.