കേരളത്തിൽ നടക്കുന്നത് ദുർഭരണമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി
Monday, September 30, 2024 1:35 PM IST
മലപ്പുറം: കേരളത്തിൽ നടക്കുന്നത് ദുർഭരണമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. യുഡിഎഫിനെ വീണ്ടും അധികാരത്തിലെത്തിച്ച് ഉമ്മന്‍ചാണ്ടിയുടെ കാലത്തെ സല്‍ഭരണം കൊണ്ടുവരണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഇടതുമുന്നണിയുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നവരാണ് ഇപ്പോള്‍ പുറത്തുവന്ന് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു പറയുന്നത്. പോലീസ് ഉദ്യോഗസ്ഥര്‍ക്കും വഴിവിട്ട ബന്ധങ്ങളുണ്ടെന്ന വെളിപ്പെടുത്തല്‍ ഗൗരവമുള്ളതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വര്‍ പുറത്തുവിട്ട കാര്യങ്ങളെക്കുറിച്ച് മുസ്ലിം ലീഗ് അതീവഗൗരവത്തോടെ ചര്‍ച്ച ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.