അൻവർ ചെറിയ മീനല്ലെന്ന് ശോഭ സുരേന്ദ്രൻ
Monday, September 30, 2024 12:42 PM IST
കൊച്ചി: പി.വി. അൻവർ ചെറിയ മീനല്ലെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. കള്ളക്കടത്ത് സംഘത്തിലെ സ്വത്തുവിഭജന തർക്കത്തിന്റെ ബാക്കിയാണ് ഇപ്പോൾ കാണുന്നതെന്നും അവർ പറഞ്ഞു.
വെട്ടിപ്പും തട്ടിപ്പും നടത്തിയ അൻവറിന്റെ വാക്കുകൾക്ക് ഇത്രയും പ്രാധാന്യം കൊടുക്കേണ്ടതാണോ എന്ന് ചിന്തിക്കേണ്ടതുണ്ടെന്നും ശോഭാ സുരേന്ദ്രൻ കൊച്ചിയിൽ പറഞ്ഞു. കള്ളക്കടത്ത് സംഘത്തിലെ സ്വത്ത് വിഭജന തർക്കത്തിന്റെ ബാക്കിയാണ് ഇപ്പോൾ കാണുന്നതെന്ന് ശോഭാ സുരേന്ദ്രൻ ആരോപിച്ചു.
വിഷയങ്ങളിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തണം. സത്യം പുറത്ത് വരട്ടെ. അൻവറിനെതിരെ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് പാർട്ടിയും താനും പരാതി നൽകിയിട്ടുണ്ടെന്നും ശോഭാ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.