കൊ​ച്ചി: സി​പി​എം നേ​താ​വ് എം.​എം. ലോ​റ​ന്‍​സിന്‍റെ മൃ​ത​ദേ​ഹം ഏ​റ്റെ​ടു​ക്കാ​നു​ള്ള ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യു​ടെ തീ​രു​മാ​നം ചോ​ദ്യം ചെ​യ്ത് ആ​ശ ലോ​റ​ന്‍​സ് ന​ല്‍​കി​യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ലോ​റ​ന്‍​സി​ന്‍റെ മൂ​ന്ന് മ​ക്ക​ളി​ല്‍ ഒ​രാ​ളാ​ണ് ആ​ശ.

മൃ​ത​ദേ​ഹം ഏ​റ്റെ​ടു​ക്കാ​നു​ള്ള മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ തീ​രു​മാ​നം ഏ​ക​പ​ക്ഷീ​യ​വും നി​യ​മ വി​രു​ദ്ധ​വു​മാ​ണെ​ന്നാ​ണ് ആ​ശ​യു​ടെ ഹ​ര്‍​ജി​യി​ലെ ആ​ക്ഷേ​പം. തീ​രു​മാ​നം റ​ദ്ദാ​ക്ക​ണ​മെ​ന്നും മൃ​ത​ദേ​ഹം വി​ട്ടു​ന​ല്‍​ക​ണ​മെ​ന്നും മ​താ​ചാ​ര പ്ര​കാ​രം സം​സ്‌​ക​രി​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നും അ​വ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു.

നേ​ര​ത്തെ, മ​ക​നാ​യ എം.​എ​ല്‍. സ​ജീ​വ​ന്‍റെ​യും ര​ണ്ട് ബ​ന്ധു​ക്ക​ളു​ടെ​യും സ​ത്യ​വാംഗ്മൂ​ലം പ​രി​ഗ​ണി​ച്ചാ​യി​രു​ന്നു മൃ​ത​ദേ​ഹം പ​ഠ​ന​ത്തി​നാ​യി ഏ​റ്റെ​ടു​ക്കാ​നും എം​ബാം ചെ​യ്ത് സൂ​ക്ഷി​ക്കാ​നു​മു​ള്ള മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യു​ടെ തീ​രു​മാ​നം. കേ​ര​ള അ​നാ​ട്ട​മി ആ​ക്ട് പ്ര​കാ​ര​മാ​യി​രു​ന്നു തീ​രു​മാ​നം.