കുറ്റ്യാടിപ്പുഴയില്‍ വിദ്യാര്‍ഥിയെ കാണാതായി
Sunday, September 29, 2024 3:39 PM IST
കോഴിക്കോട്: കുറ്റ്യാടിപ്പുഴയില്‍ വിദ്യാര്‍ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി. പേരാമ്പ്ര പാലേരി സ്വദേശിയായ വിദ്യാര്‍ഥിയെയാണ് കാണാതായത്. ഫയർ ഫോഴ്സ് എത്തി തിരച്ചിൽ തുടരുകയാണ്.
ഇന്ന് ഉച്ചയോടെയാണ് സംഭവം. കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികൾ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഒരാളെ പിന്നീട് രക്ഷപെടുത്തി ആശുപത്രിയിലേക്ക് മാറ്റി.