എംഎൽഎസ്: ഇന്റർമയാമി-ഷാർലറ്റ് എഫ്സി മത്സരം സമനിലയിൽ
Sunday, September 29, 2024 7:39 AM IST
ഫ്ളോറിഡ: അമേരിക്കൻ മേജർ ലീഗ് സോക്കറിലെ ഇന്റർമയാമി-ഷാർലറ്റ് എഫ്സി മത്സരം സമനിലയിൽ. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.
ഫ്ളോറിഡയിലെ ചെയ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഷാർലറ്റാണ് ആദ്യം ഗോൾ നേടിയത്. 57-ാം മിനിറ്റിൽ കരോൾ സ്വിഡർസ്കിയാണ് ഷാർലറ്റിനായി ഗോൾ നേടിയത്.
എന്നാൽ 67-ാം മിനിറ്റിൽ സൂപ്പർ താരം ലയണൽ മെസിയുടെ ഗോളിലൂടെ ഇന്റർമയാമി ഒപ്പമെത്തി. പിന്നീട് ഇരു ടീമുകളും മികച്ച നീക്കങ്ങൾ നടത്തിയെങ്കിലും ഗോൾ മാത്രം നേടാനായില്ല. ഇതോടെയാണ് മത്സരം സമനിലയിൽ അവസാനിച്ചത്.
എംഎൽഎസിന്റെ ഈസ്റ്റേൺ കോൺഫറസ് പോയന്റ് ടേബിളിൽ ഇന്റർമയാമിയാണ് ഒന്നാം സ്ഥാനത്ത്. 31 മത്സരങ്ങളിൽ നിന്ന് 65 പോയന്റാണ് ഇന്റർമയാമിക്കുള്ളത്.