മൈക്രോ ഫിനാൻസ് സ്ഥാപനത്തിന്റെ ഭീഷണി; യുവാവ് ജീവനൊടുക്കിയെന്ന് പരാതി
Saturday, September 28, 2024 9:46 PM IST
തൃശൂർ: മൈക്രോ ഫിനാൻസ് സ്ഥാപനത്തിന്റെ ഭീഷണിയെ തുടർന്ന് യുവാവ് ജീവനൊടുക്കിയെന്ന് പരാതി. വിയ്യൂർ സ്വദേശി രതീഷ് (42) ആണ് ജീവനൊടുക്കിയത്.
രതീഷിന് മൈക്രോ ഫിനാൻസ് സ്ഥാപനത്തിൽ നിന്നും ഭീഷണി ഉണ്ടായിരുന്നുവെന്ന് കുടുംബം പറയുന്നു. വീട്ടിലെത്തിയും ഫോണിലൂടെയും ഇവർ ഭീഷണിപ്പെടുത്തിയിരുന്നു.
ഈ സമ്മർദ്ദം സഹിക്കാതെയാണ് രതീഷ് ജീവനൊടുക്കിയതെന്നാണ് കുടുംബം ആരോപിക്കുന്നത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.