കൂത്തുപറമ്പിലും തലശേരിയിലും ഞായറാഴ്ച ഹർത്താൽ
Saturday, September 28, 2024 7:01 PM IST
കണ്ണൂർ: സിപിഎം പ്രവർത്തകൻ പുഷ്പന്റെ നിര്യാണത്തിൽ കൂത്തുപറമ്പ്, തലശേരി നിയോജക മണ്ഡലങ്ങളിൽ ഞായറാഴ്ച ഹർത്താൽ ആചരിക്കും. കൂത്തുപറന്പ് വെടിവെപ്പിൽ പരിക്കേറ്റ് 30 വർഷമായി പുഷ്പൻ കിടപ്പിലായിരുന്നു.
വാഹനങ്ങളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയതായി പാർട്ടി നേതാക്കൾ അറിയിച്ചു. നാളെ രാവിലെ എട്ടിന് വിലാപയത്രയായി മൃതദേഹം തലശേരിയിൽ എത്തിക്കും. പത്തു മുതൽ തലശേരി ടൗൺ ഹാളിൽ പൊതുദർശനത്തിനു വയ്ക്കും.
തുടർന്ന് ചൊക്ലിയിലും പൊതുദർശനമുണ്ടാകും. വൈകുന്നേരം അഞ്ചിന് വീട്ടു വളപ്പിൽ മൃതദേഹം സംസ്കരിക്കും.