അർജുനുമായുള്ള ആംബുലൻസ് കണ്ണൂർ ജില്ലയിൽ
Saturday, September 28, 2024 5:40 AM IST
കാസർഗോഡ്: ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര കണ്ണൂർ ജില്ലയിൽ. പുലർച്ചെ അഞ്ചരയോടെ മൃതദേഹം വഹിച്ചുള്ള വാഹന വ്യൂഹം കണ്ണൂർ നഗരം പിന്നിട്ടു. വഴിനീളെ നിരവധി പേരാണ് അർജുന് അന്ത്യാഞ്ജലി അർപ്പിച്ചത്.
കേരള, കർണാടക പോലീസും വിലാപയാത്രയെ അനുഗമിക്കുന്നുണ്ട്. കർണാടകയുടെ പ്രതിനിധിയായി കാർവാർ എംഎൽഎ സതീഷ് സെയിനും വാഹനത്തെ അനുഗമിക്കുന്നുണ്ട്. ഷിരൂർ ദൗത്യത്തിൽ തുടക്കംമുതൽ പങ്കാളിയായ പ്രാദേശിക മുങ്ങൽവിദഗ്ധൻ ഈശ്വർ മാൽപെയും വിലാപയാത്രയ്ക്ക് ഒപ്പമുണ്ട്.
അർജുനുമായുള്ള ആംബുലൻസ് രാവിലെ എട്ടോടെ ജന്മനാടായ കണ്ണാടിക്കലിൽ എത്തും. തുടർന്ന് വിലാപയാത്രയായി വീട്ടിലെത്തിക്കും. ഉച്ചയ്ക്ക് വീട്ടുവളപ്പിലായിരിക്കും സംസ്കാര ചടങ്ങുകൾ.