വാഹനാപകടം; മൂന്നുപേർക്ക് പരിക്ക്
Thursday, September 26, 2024 4:24 PM IST
കോട്ടയം: എംസി റോഡിൽ പള്ളത്ത് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടത്തിൽ മൂന്നുപേർക്ക് പരിക്ക്. കാറും സ്കൂട്ടറും ബൈക്കും ജീപ്പും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
കോട്ടയം ഭാഗത്തുനിന്നും ചങ്ങനാശേരിയിലേക്ക് പോവുകയായിരുന്ന കാർ ഒരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ എതിർവശത്ത് നിന്നും എത്തിയ സ്കൂട്ടർ, ബൈക്ക്, ജീപ്പ് എന്നീ വാഹനങ്ങളുമായി കൂട്ടിയിടിക്കുകയായിരുന്നു.
പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് അരമണിക്കൂറോളം എംസി റോഡിൽ ഗതാഗതം തടസപ്പെട്ടു. പോലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി.