ബിഹാറിൽ ഒൻപത് കുട്ടികൾ മുങ്ങി മരിച്ചു
Thursday, September 26, 2024 12:37 AM IST
പാറ്റ്ന: ബിഹാറിലെ ഔറംഗബാദ് ജില്ലയിൽ ഒൻപത് കുട്ടികൾ മുങ്ങി മരിച്ചു. ബുധനാഴ്ച ജിവിത്പുത്രിക ഉത്സവത്തിനിടെ രണ്ട് സ്ഥലങ്ങളിലായാണ് സംഭവം നടന്നത്.
പങ്കജ് കുമാർ (എട്ട്), സൊനാലി കുമാരി (13), നിലം കുമാരി (12), രാഖി കുമാരി (12), അങ്കുകുമാരി (15), നിഷാ കുമാരി (12), ചുൽബുൾ കുമാരി (13), ലാസോ കുമാരി (15), രാശി കുമാരി (18) എന്നിവരാണ് മരിച്ചത്. മദൻപൂർ ബ്ലോക്കിലെ കുഷാഹ ഗ്രാമത്തിലും ബരുൺ ബ്ലോക്കിലെ ഇറ്റാഹട്ട് ഗ്രാമത്തിലുമാണ് അപകടമുണ്ടായത്.
ഇവരെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻരക്ഷിക്കാനായില്ല. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്തു.