വ​ഡോ​ദ​ര: ഗു​ജ​റാ​ത്തി​ലെ സ​ബ​ർ​കാ​ന്ത ജി​ല്ല​യി​ൽ അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ കാ​ർ ട്രെ​യി​ല​റി​ൽ ഇ​ടി​ച്ചു​ക​യ​റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഏ​ഴ് പേ​ർ മ​രി​ച്ചു. കാ​റി​ലെ യാ​ത്ര​ക്കാ​രാ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ ഹി​മ​ന്ത്ന​ഗ​റി​ന് സ​മീ​പം ദേ​ശീ​യ പാ​ത​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഷാം​ലാ​ജി​യി​ൽ നി​ന്ന് അ​ഹ​മ്മ​ദാ​ബാ​ദി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ആ​ളു​ക​ളാ​യി​രു​ന്നു കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. ഏ​ഴ് പേരും​ സം​ഭ​വ സ്ഥ​ല​ത്ത് ത​ന്നെയാണ് മ​രി​ച്ചത്.

അ​പ​ക​ട​ത്തി​ൽ പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന കാ​റി​നു​ള്ളി​ൽ നി​ന്ന് വാ​ഹ​നം പൊ​ളി​ച്ചാ​ണ് യാ​ത്ര​ക്കാ​രെ പു​റ​ത്തെ​ത്തി​ച്ച​ത്. രാ​ജ​സ്ഥാ​നി​ലെ ഉ​ദ​യ്പൂ​രി​ൽ നി​ന്ന് ഗു​ജ​റാ​ത്തി​ലെ അ​ഹ​മ്മ​ദാ​ബാ​ദി​ലേ​ക്കു​ള്ള ദേ​ശീ​യ പാ​ത​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.