ല​ക്നോ: യു​പി​യി​ൽ ജോ​ലി​ക്കി​ടെ ബാ​ങ്ക് ജീ​വ​ന​ക്കാ​രി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. വി​ഭൂ​തി​ഖ​ണ്ഡി​ലെ എ​ച്ച്ഡി​എ​ഫ്സി ശാ​ഖ​യി​ലെ ജീ​വ​ന​ക്കാ​രി സ​ദാ ഫാ​ത്തി​മ(45) ആ​ണ് ജോ​ലി​ക്കി​ടെ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ച​ത്.

ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ പോ​യ​പ്പോ​ൾ ക​സേ​ര​യി​ൽ നി​ന്ന് താ​ഴെ​വീ​ണ സ​ദ ത​ത്ക്ഷ​ണം മ​രി​ക്കു​ക​യാ​യി​രു​ന്നു. വ​സീ​ർ ഗ​ഞ്ച് സ്വ​ദേ​ശി​യാ​ണ് ഫാ​ത്തി​മ.

ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ച്ച​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് അ​യ​ച്ചെ​ന്നും റി​പ്പോ​ർ​ട്ട് വ​ന്ന​ശേ​ഷ​മേ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കൂ​വെ​ന്നും വി​ഭൂ​തി​ഖ​ണ്ഡ് എ​സി​പി രാ​ധാ​ര​മ​ൺ സിം​ഗ് പ​റ​ഞ്ഞു.

അ​തേ​സ​മ​യം, സ​ദ​യ്ക്ക് ജോ​ലി​സ​മ്മ​ർ​ദം ഉ​ണ്ടാ​യി​രു​ന്ന​താ​യി സ​ഹ​പ്ര​വ​ർ​ത്ത​ക​രെ ഉ​ദ്ധ​രി​ച്ച് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

സം​ഭ​വം അ​ത്യ​ന്തം ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്നും രാ​ജ്യ​ത്തെ നി​ല​വി​ലെ സാ​മ്പ​ത്തി​കാ​വ​സ്ഥ​യു​ടെ സ​മ്മ​ർ​ദ​ത്തി​ന്‍റെ പ്ര​തി​ഫ​ല​ന​മാ​ണി​തെ​ന്നും സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി എ​സ്‌​പി നേ​താ​വ് അ​ഖി​ലേ​ഷ് യാ​ദ​വ് പ്ര​തി​ക​രി​ച്ചു.