കോ​ട്ട​യം: സ്കൂ​ട്ട​റും ടോ​സ് ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു യു​വാ​ക്ക​ൾ​ക്ക് പ​രി​ക്ക്. പാ​ലാ ബൈ​പ്പാ​സി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി 12 നാ​യി​രു​ന്നു സം​ഭ​വം.

ഇ​ടി​ക്കു​പി​ന്നാ​ലെ ലോ​റി​ക്ക​ടി​യി​ൽ കു​രു​ങ്ങി​യ സ്കൂ​ട്ട​റു​മാ​യി എ​ട്ടു​കി​ലോ​മീ​റ്റ​റോ​ളം ഓ​ടി​യ ലോ​റി മ​ര​ങ്ങാ​ട്ടു​പ​ള്ളി​ക്ക് സ​മീ​പ​ത്ത് വൈ​ദ്യു​തി തൂ​ണി​ൽ ഇ​ടി​ച്ചു നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ മേ​വ​ട സ്വ​ദേ​ശി​ക​ളാ​യ അ​ല​ൻ കു​ര്യ​ൻ(26), നോ​ബി (25) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ യു​വാ​ക്ക​ൾ റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട സ്ഥ​ല​ത്തു നി​ന്ന് ഓ​ടി​ര​ക്ഷ​പ്പെ​ട്ട ഡ്രൈ​വ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ലോ​റി​യി​ൽ​നി​ന്നു മ​ദ്യ​ക്കു​പ്പി​ക​ൾ ക​ണ്ടെ​ത്തി​യ​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.