എം.എം.ലോറൻസിന്റെ മക്കൾ കളമശേരി മെഡിക്കൽ കോളജിൽ ഹാജരാകണം
Tuesday, September 24, 2024 8:24 PM IST
കൊച്ചി: എം.എം.ലോറൻസിന്റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടു നൽകുന്ന വിഷയത്തിലെ തർക്കം പരിഹരിക്കാൻ നീക്കം. ലോറൻസിന്റെ മൂന്നു മക്കളും കളമശേരി മെഡിക്കൽ കോളജിലെ കമ്മിറ്റിക്കു മുമ്പാകെ ഹാജരാകാൻ നിർദേശം നൽകി.
മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ബുധനാഴ്ച ഹാജരാകാനാണ് നിർദേശം. വിഷയത്തിൽ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. പ്രിൻസിപ്പൽ, സൂപ്രണ്ട്, ഫോറൻസിക് അനാട്ടമി വിഭാഗങ്ങളുടെ മേധാവികൾ, വിദ്യാർഥി പ്രതിനിധി എന്നിവർ ഉൾപ്പെട്ടതാണ് കമ്മിറ്റി.
മൃതദേഹം മെഡിക്കൽ കോളജിന് വിട്ടുനൽകരുതെന്നാണ് മകൾ ആശ ആവശ്യപ്പെടുന്നത്. ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളജിന് കൈമാറാനുള്ള തീരുമാനത്തിനെതിരെ മകൾ ആശ നല്കിയ ഹര്‍ജിയില്‍ അന്തിമ വിധി വരുന്നത് വരെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാനാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.