കോ​ട്ട​യം: ജ​ന​കീ​യ ഇ​ട​പെ​ട​ലി​ലൂ​ടെ പ്രാ​ദേ​ശി​ക​മാ​യി അ​ത്ഭു​ത​ക​ര​മാ​യ മാ​റ്റ​ങ്ങ​ൾ സാ​ധ്യ​മാ​ക്കാ​മെ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് മ​ല​രി​ക്ക​ൽ ആ​മ്പ​ൽ ഫെ​സ്റ്റെ​ന്ന് മ​ന്ത്രി എം.​ബി.​രാ​ജേ​ഷ്. മീ​ന​ച്ചി​ലാ​ർ - മീ​ന​ന്ത​റ​യാ​ർ - കൊ​ടൂ​രാ​ർ പു​ന​ർ സം​യോ​ജ​ന പ​ദ്ധ​തി​യെ ലോ​ക ഭൂ​പ​ട​ത്തി​ൽ അ​ട​യാ​ള​പ്പെ​ടു​ത്തി​യ​തി​ൽ ജ​ല ടൂ​റി​സം വ​ലി​യ പ​ങ്കാ​ണ് വ​ഹി​ക്കു​ന്ന​തെ​ന്ന് ആ​മ്പ​ൽ ഫെ​സ്റ്റ് സ​ന്ദ​ർ​ശി​ച്ച് മ​ന്ത്രി പ​റ​ഞ്ഞു.

കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ ആ​മ്പ​ൽ പൂ​ക്ക​ൾ​വി​റ്റ് മി​ക​ച്ച​വ​രു​മാ​നം നേ​ടി. വാ​ഹ​ന പാ​ർ​ക്കിം​ഗ് ഏ​ർ​പ്പെ​ടു​ത്തി​യും നാ​ട​ൻ ഭ​ക്ഷ​ണ​ശാ​ല​ക​ൾ ന​ട​ത്തി​യും വ​രു​മാ​നം വ​ർ​ധി​പ്പി​ക്കാ​നാ​യ​തും മി​ക​ച്ച നേ​ട്ട​മാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ന​ദീ പു​ന​ർ സം​യോ​ജ​ന പ​ദ്ധ​തി കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​ഡ്വ.​കെ.​അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

തി​രു​വാ​ർ​പ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ജ​യ​ൻ കെ.​മേ​നോ​ൻ, ടൂ​റി​സം സൊ​സൈ​റ്റി സെ​ക്ര​ട്ട​റി വി.​കെ.​ഷാ​ജി​മോ​ൻ, പ​ഞ്ചാ​യ​ത്തം​ഗം ഒ.​എ​സ്.​അ​നീ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.