ശ്രീ​ന​ഗ​ർ: ജ​മ്മു​ കാ​ഷ്മീ​രി​ൽ പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി പോ​യ വാ​ഹ​നം കൊക്കയിലേക്ക് മ​റി​ഞ്ഞ് ര​ണ്ട് പേർ മരിച്ചു​. ഒ​രാ​ൾ‌​ക്ക് പ​രി​ക്കേ​റ്റു.​റി​യാ​സി ജി​ല്ല​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നോ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രി​ൽ ഒ​രാ​ൾ ഇ​ന്ത്യ​ൻ റി​സ​ർ​വ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്. 100 മീ​റ്റ​ർ താ​ഴ്ച​യി​ലേ​ക്കാ​ണ് വാ​ഹ​നം മ​റി​ഞ്ഞ​ത്.

അ​പ​ക​ട​ത്തി​ൽ ഒ​രു ഇ​ല​ക്ഷ​ൻ സോ​ണ​ൽ മ​ജി​സ്ട്രേ​റ്റി​നും പ​രി​ക്കേ​റ്റു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.