ചെ​ന്നൈ: ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൂ​ട്ട ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ​താ​യി കേ​സ്. ത​മി​ഴ്നാ​ട്ടി​ൽ തേ​നി​ക്ക് അ​ടു​ത്ത് ഞാ​യ​റാ​ഴ്ച ആ​ണ് സം​ഭ​വം.

തേ​നി​യി​ലെ സ്വ​കാ​ര്യ ന​ഴ്സിം​ഗ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​നി​യാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. തേ​നി റെ​യി​ല്‍​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു​നി​ന്ന് നാ​ലം​ഗ സം​ഘം പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് അ​ജ്ഞാ​ത കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ച് പീ​ഡി​പ്പി​ച്ചു.

പി​ന്നീ​ട് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഡി​ണ്ടു​ഗ​ല്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നു സ​മീ​പം പെ​ൺ​കു​ട്ടി​യെ ഇ​റ​ക്കി​വി​ടു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ കു​ട്ടി അ​ടു​ത്തു​ള്ള പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി പ​രാ​തി​പ്പെ​ടു​ക​യാ​യി​രു​ന്നു.

അ​വ​ശ​നി​ല​യി​ലാ​യി​രു​ന്നു പെ​ണ്‍​കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പോ​ലീ​സ് ആ​ശു​പ​ത്രി​യി​ലെ​ത്തി മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.