കോ​ട്ട​യം: പാ​ലാ​യി​ല്‍ അ​പ​ക​ട​ശേ​ഷം അ​ടി​യി​ല്‍ അ​ക​പ്പെ​ട്ട സ്‌​കൂ​ട്ട​റു​മാ​യി ആ​റ് കി​ലോ​മീ​റ്റ​റി​ല്‍ അ​ധി​കം സ​ഞ്ച​രി​ച്ച് ലോ​റി. അ​പ​ക​ട​ത്തി​ല്‍ ര​ണ്ട് യു​വാ​ക്ക​ള്‍​ക്ക് പ​രി​ക്കേ​റ്റു.

മേ​വ​ടി സ്വ​ദേ​ശി​ക​ളാ​യ അ​ല​ന്‍ കു​രി​യ​ന്‍, നോ​ബി എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​വ​രെ പാ​ലാ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

പാ​ലാ ബൈ​പ്പാ​സി​ല്‍ തി​ങ്ക​ളാ​ഴ്ച അ​ര്‍​ധ​രാ​ത്രി​യി​ലാ​ണ് സം​ഭ​വം. റോ​ഡ​രി​കി​ല്‍ ത​ങ്ങ​ളു​ടെ സ്‌​കൂ​ട്ട​റി​ല്‍ ഇ​രു​ന്ന് സം​സാ​രി​ച്ച യു​വാ​ക്ക​ളു​ടെ ഇ​ട​യി​ലേ​ക്ക് ലോ​റി ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ യു​വാ​ക്ക​ള്‍ തെ​റി​ച്ചു​വീ​ണു.

പി​ന്നീ​ട് സ്‌​കൂ​ട്ട​റു​മാ​യി ആ​റ് കി​ലോ​മീ​റ്റ​റി​ല​ധി​കം സ്‌​കൂ​ട്ട​റു​മാ​യി ലോ​റി സ​ഞ്ച​രി​ച്ചു. മ​ര​ങ്ങാ​ട്ടു​പ​ള്ളി​ക്ക് സ​മീ​പം ഒ​രു പോ​സ്റ്റി​ല്‍ ഇ​ടി​ച്ചാ​ണ് ലോ​റി നി​ന്ന​ത്.
ഈ ​സ​മ​യ​ത്ത് ലോ​റി ഡ്രൈ​വ​ര്‍ ഓ​ടി​ര​ക്ഷ​പെ​ട്ടു.

സം​ഭ​വ​ത്തി​ല്‍ ലോ​റി ഡ്രൈ​വ​ര്‍​ക്കെ​തി​രേ പാ​ലാ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ഇ​യാ​ള്‍​ക്കാ​യു​ള്ള തി​ര​ച്ചി​ല്‍ തു​ട​ങ്ങി​യി​ട്ടു​ണ്ട്.