ഷിരൂരിൽ ചൊവ്വാഴ്ച റെഡ് അലര്‍ട്ട്; സാഹചര്യം നോക്കി തെരച്ചില്‍: കാർവാർ എംഎൽഎ
Monday, September 23, 2024 9:26 PM IST
ബംഗളൂരു: ഷിരൂരിൽ മണ്ണിടിഞ്ഞ് വീണ് കാണാതായ ലോറി ഡ്രൈവർ അർജുനായുള്ള തെരച്ചിൽ തുടരുമെന്ന് കാർവാർ എംഎൽഎ സതീഷ് സെയിൽ. ചൊവ്വാഴ്ച റെഡ് അലർട്ട് ആയതിനാൽ സാഹചര്യം നോക്കി മാത്രമായിരിക്കും തെരച്ചിൽ തുടരുകയെന്നും എംഎൽഎ അറിയിച്ചു.
സാഹചര്യം അനുകൂലമല്ലെങ്കിൽ ഒരു ദിവസത്തേക്ക് തെരച്ചിൽ നിർത്തിവയ്ക്കും. തിങ്കളാഴ്ച ഗംഗാവലി പുഴയിൽ നടത്തിയ തെരച്ചിലിൽ ലോറിയുടെ ഭാഗം കണ്ടെത്തി. ലോറിയുടെ പിൻഭാഗത്തെ ടയറുകളാണ് കണ്ടെത്തിയത്.
നാവികസേന മാർക്ക് ചെയ്ത സ്ഥലത്ത് നിന്നാണ് ഇവ കണ്ടെത്തിയിരിക്കുന്നത്. നാലു ടയറുകളോട് കൂടിയ പിൻഭാഗമാണ് കണ്ടെത്തിയത്. ഇവ ഗ്യാസ് ടാങ്കർ ലോറിയുടേതാണെന്ന സംശയമുണ്ട്.