പ്രൊഡക്ഷൻ കൺട്രോളർ ഷാനു ഇസ്മായിലിനെ മരിച്ച നിലയിൽ കണ്ടെത്തി
Monday, September 23, 2024 8:42 PM IST
കൊച്ചി: പ്രൊഡക്ഷൻ കൺട്രോളർ ഷാനു ഇസ്മായിലിനെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ പത്തു ദിവസമായി ഷാനു ഇവിടെ താമസിക്കുകയായിരുന്നു.
സെപ്റ്റംബർ 11 നാണ് ഷാനു ഇസ്മയില്‍ ഹോട്ടലിൽ റൂം എടുത്തത്. റൂമിൽ നിന്നും പുറത്തു വരാത്തത് കൊണ്ട് അന്വേഷിച്ചപ്പോഴാണ് ബാത്ത്റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് സെൻട്രൽ പോലീസ് അന്വേഷണം തുടങ്ങി.
സിനിമയിൽ അവസരം നൽകാമെന്നു പറഞ്ഞു യുവതിയെ പീഡിപ്പിച്ചു എന്ന പരാതിയിൽ ഷാനുവിനെതിരെ തിരുവനന്തപുരം മ്യൂസിയം പോലീസ് കേസെടുത്തിരുന്നു.