ലോറന്‍സിന്റെ അന്ത്യയാത്രയിൽ നാടകീയ രംഗങ്ങൾ, ടൗൺഹാളിൽ കൈയാങ്കളി
Monday, September 23, 2024 4:31 PM IST
കൊച്ചി: അന്തരിച്ച സിപിഎം നേതാവ് എം.എം.ലോറൻസിന്റെ മൃതദേഹം പൊതുദർശനത്തിന് വച്ച ടൗൺഹാളിൽ നാടകീയ രംഗങ്ങൾ. ലോറൻസിന്റെ മകൾ ആശ മൃതദേഹത്തിന്റെ അരികിൽ നിന്നതോടെ മൃതദേഹം പുറത്തേക്കെടുക്കാൻ കഴിഞ്ഞില്ല.
ഈ സമയം വനിതാ പ്രവർത്തകർ മുദ്രാവാക്യം വിളി തുടർന്നു. മകളും വനിതാ പ്രവർത്തകരും തമ്മിൽ ചെറിയ രീതിയിൽ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ മകളുടെ മകനും രംഗത്തെത്തിയതോടെ വോളന്റിയർമാരുമായും ഉന്തും തള്ളുമുണ്ടായി.
മൃതദേഹം പുറത്തേക്കെടുക്കാൻ ഇരുവരും തടസം നിന്നു. തുടർന്ന് മകളേയും മകനേയും ബലം പ്രയോഗിച്ച് മാറ്റിയതോടെയാണ് മൃതദേഹം പുറത്തേക്കെടുത്തത്.