ബം​ഗ​ളൂ​രു: ഉ​ത്ത​ര​ക​ന്ന​ഡ​യി​ലെ ഷി​രൂ​രി​ല്‍ മ​ണ്ണി​ടി​ച്ചി​ലി​ല്‍ കാ​ണാ​താ​യ മ​ല​യാ​ളി ഡ്രൈ​വ​ര്‍ അ​ര്‍​ജു​നാ​യു​ള്ള തെ​ര​ച്ചി​ല്‍ തു​ട​രു​ന്നു. ഡ്രെ​ഡ്ജ​ര്‍ ഉ​പ​യോ​ഗി​ച്ചു​ള്ള തെ​ര​ച്ചി​ലി​ല്‍ മ​ണ്ണി​ടി​ച്ചി​ലി​ല്‍ പൊ​ട്ടി​വീ​ണ ഇ​ല​ക്ട്രി​ക് ട​വ​റി​ന്‍റെ ഒ​രു ഭാ​ഗ​വും ഒ​രു കെ​ട്ട് ക​യ​റും ക​ണ്ടെ​ത്തി.

അ​ര്‍​ജു​ന്‍റെ ലോ​റി​യു​ടേ​തെ​ന്ന് സം​ശ​യി​ക്കു​ന്ന ക​യ​റാ​ണ് ക​ണ്ടെ​ത്തി​യ​ത്. നാ​വി​ക​സേ​ന​യു​ടെ വി​ദ​ഗ്ധ സം​ഘ​വും ഇ​ന്ന് തെ​ര​ച്ചി​ലി​ന് എ​ത്തി​യി​രു​ന്നു. പ്ര​ധാ​ന തെ​ര​ച്ചി​ല്‍ പോ​യി​ന്‍റു​ക​ള്‍ ഡ്ര​ഡ്ജിം​ഗ് ക​മ്പ​നി​ക്ക് കാ​ണി​ച്ചു​കൊ​ടു​ത്ത ശേ​ഷ​മാ​ണ് ഇ​വ​ര്‍ മ​ട​ങ്ങി​യ​ത്.

അ​തേ​സ​മ​യം പ്ര​ദേ​ശ​ത്ത് അ​ടു​ത്ത മൂ​ന്ന് ദി​വ​സം ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​കു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. മ​ഴ പെ​യ്താ​ല്‍ പു​ഴ​യി​ലെ ജ​ല​നി​ര​പ്പു​യ​രു​ന്ന​ത് ഡ്ര​ഡ്ജിം​ഗി​നെ ബാ​ധി​ക്കു​മെ​ന്ന് ആ​ശ​ങ്ക​യു​ണ്ട്.