വിമാനത്തിലെ ഭക്ഷണത്തില്‍ ജീവനുള്ള എലി, വിമാനം അടിയന്തരമായി നിലത്തിറക്കി
Sunday, September 22, 2024 7:57 PM IST
ഓസ്ലോ: വിമാനത്തിലെ ഭക്ഷണത്തില്‍ ജീവനുള്ള എലിയെ കണ്ടതിനെ തുടർന്നു വിമാനം അടിയന്തരമായി നിലത്തിറക്കി. നോര്‍വെയിലെ ഓസ്ലോയില്‍ നിന്നും സ്പെയിനിലെ മലഗയിലേക്ക് പറക്കുകയായിരുന്ന സ്കാന്ഡിനേവിയന് എയര്‍ലൈന്‍സ് വിമാനത്തില്‍ വിളമ്പിയ ഭക്ഷണത്തിലാണ് ജീവനുള്ള എലിയെ കണ്ടത്.
ഒരു യാത്രക്കാരിക്കു ലഭിച്ച ഭക്ഷണപ്പൊതി തുറന്നപ്പോഴാണ് എലി പുറത്തു ചാടിയത്. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ഉടന്‍ തന്നെ വിമാനം ഡെന്മാര്ക്കിലെ കോപന്‍ഹേഗനില്‍ അടിയന്തരമായി ഇറക്കിയത്.
വിമാനത്തിനുള്ളില്‍ പരിശോധന നടത്തിയെങ്കിലും എലിയെ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ ലക്ഷ്യസ്ഥാനത്തേക്ക് കൊണ്ടു പോയി. ഇലക്ട്രിക്ക് വയറുകള്‍ കടിച്ചു പൊട്ടിക്കാന്‍ സാധ്യതയുണ്ടെന്നതിനാല്‍ എലികളെ തടയുന്നതിന് വിമാന കമ്പനികള്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പിലാക്കാറുണ്ട്.