തൃശൂരിൽ കടലിൽ കുളിക്കുന്നതിനിടെ രണ്ട് പേർ തിരയിൽ അകപ്പെട്ടു; ഒരാള്‍ മരിച്ചു
Sunday, September 22, 2024 7:00 PM IST
തൃശൂര്‍: തളിക്കുളം സ്നേഹതീരം ബീച്ചിന് വടക്ക് അറപ്പക്ക് സമീപം കടലിൽ കുളിക്കുന്നതിനിടയിൽ തിരയിൽ അകപ്പെട്ട രണ്ടു പേരിൽ ഒരാൾ മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി.
തമിഴ്നാട് സ്വദേശി അഭിഷേക് (23) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം നാലോടെയാണ് സംഭവം. രണ്ട് കാറുകളിലായി ഒമ്പത് പേരാണ് കടപ്പുറത്തെത്തിയത്. ഇതിൽ ആറ് പേരാണ് കടലിലിറങ്ങിയത്. ഇതിനിടെ രണ്ട് പേർ തിരയിൽ അകപ്പെടുകയായിരുന്നു.
നാട്ടുകാർ ചേർന്ന് കടലിലകപ്പെട്ട ഹസ്സൻ ആഷിഖിനെ ( 20 ) ഉടൻ തന്നെ രക്ഷപ്പെടുത്തി. കോയമ്പത്തൂർ മെഡിക്കൽ കോളജിലെ എംബിബിഎസ് വിദ്യാർഥിയാണ് അഭിഷേക്.