ഷിരൂരിലെ തെരച്ചിൽ ഉടൻ അവസാനിപ്പിക്കില്ല; എത്ര ദിവസം വേണമെങ്കിലും തുടരുമെന്ന് കാർവാർ എംഎൽഎ
Sunday, September 22, 2024 5:29 PM IST
ബംഗളൂരു: ഷിരൂരിലെ തെരച്ചിൽ ഉടൻ അവസാനിപ്പിക്കില്ലെന്ന് കാർവാർ എംഎൽഎ സതീശ് സെയ്ൽ. ഈശ്വർ മാൽപെ നിരന്തരം ജില്ലാ ഭരണകൂടത്തെ കുറ്റപ്പെടുത്തുകയാണെന്നും എംഎൽഎ തുറന്നടിച്ചു.
ഡ്രെഡ്ജിംഗ് എത്ര ദിവസം വേണമെങ്കിലും തുടരാനാണ് തീരുമാനം. തിങ്കളാഴ്ച റിട്ടയർ മേജർ ജനറൽ ഇന്ദ്രബാൽ ഷിരൂരിൽ എത്തും. നേരത്തെ അദ്ദേഹം സ്പോട്ട് ചെയ്ത സ്ഥലങ്ങളുമായി ബന്ധപ്പെട്ട കൂടുതൽ സഹായങ്ങൾക്കായാണ് വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ തെരച്ചില്‍ അവസാനിപ്പിച്ച് മടങ്ങുന്നുവെന്ന് ഈശ്വര്‍ മല്‍പെ അറിയിച്ചു. ജില്ലാ ഭരണകൂടവും പോലീസും തന്നോട് സഹകരിക്കുന്നില്ലെന്ന് മൽപെ പ്രതികരിച്ചു. അധികം ഹീറോ ആകേണ്ടെന്നാണ് തന്നോട് പറഞ്ഞത്. സ്വന്തം നാടായ ഉടുപ്പിയിലേക്ക് മടങ്ങുകയാണ്. ഇനി ഷിരൂരിലേക്ക് തിരിച്ചുവരുന്നില്ല.
ദൗത്യത്തിന്റെ അവസാനനിമിഷം വരെ തെരച്ചിലിന്റെ ഭാഗമാകുമെന്ന് അര്‍ജുന്റെ കുടുംബത്തിന് നേരത്തേ വാക്കുകൊടുത്തതാണ്. ആ വാക്ക് പാലിക്കാന്‍ കഴിഞ്ഞില്ല. അര്‍ജുന്റെ കുടുംബത്തോട് ക്ഷമ ചോദിക്കുന്നെന്നും മൽപെ പറഞ്ഞു.