കായംകുളം കായലിൽ കണ്ടെത്തിയ മൃതദേഹം വെള്ളിയാഴ്ച കാണാതായ കൃഷ്ണപുരം സ്വദേശിയുടേത്
Sunday, September 22, 2024 4:14 PM IST
ആലപ്പുഴ: കായംകുളം കായലിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം കൃഷ്ണപുരം സ്വദേശിയുടേത്. കാപ്പിൽ കൃഷ്ണപുരം പുത്തേഴത്ത് വീട്ടിൽ പ്രദീപ് (47) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
വെള്ളിയാഴ്ച ഇയാളെ വീട്ടിൽനിന്ന് കാണാതായിരുന്നു. തുടർന്ന് തെരച്ചിൽ നടത്തുന്നതിനിടെയാണ് കായംകുളത്ത് നിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തിയത്.
പിന്നാലെ പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം പ്രദീപിന്റേ താണെന്ന് തിരിച്ചറിഞ്ഞത്. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.