തി​രു​വ​ന​ന്ത​പു​രം: താ​ന്‍ മ​ന്ത്രി​സ്ഥാ​ന​ത്ത് ക​ടി​ച്ചു​തൂ​ങ്ങു​ക​യാ​ണെ​ന്ന് വ​രു​ത്തിത്തീ​ര്‍​ക്കാ​ന്‍ ബോ​ധ​പൂ​ര്‍​വം ശ്ര​മം ന​ട​ക്കു​ന്ന​താ​യി മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ന്‍. ത​നി​ക്ക് മ​ന്ത്രി​സ്ഥാ​നം ഒ​ഴി​യാ​ന്‍ പ്ര​യാ​സ​മു​ണ്ടെ​ന്ന ത​ര​ത്തി​ലാ​ണ് വാ​ര്‍​ത്ത​ക​ള്‍ വ​രു​ന്ന​തെ​ന്ന് ശ​ശീ​ന്ദ്ര​ൻ പ്ര​തി​ക​രി​ച്ചു.

മ​ന്ത്രി​മാ​റ്റ​ത്തി​ല്‍ സി​പി​എ​മ്മി​ലെ ഒ​രു വി​ഭാ​ഗ​ത്തി​ന് എ​തി​ര്‍​പ്പു​ണ്ട്. താ​ന്‍ രാ​ജി​വ​ച്ചാ​ല്‍ എ​ന്‍​സി​പി​ക്ക് മ​ന്ത്രി​യി​ല്ലാ​താ​യി പോ​കു​ന്ന അ​വ​സ്ഥ​യു​ണ്ടാ​കും. ഈ ​ആ​ശ​ങ്ക ശ​ര​ദ് പ​വാ​റി​നെ അ​റി​യി​ച്ചി​ട്ടു​ണ്ടെന്നും അദ്ദേഹം പറഞ്ഞു.

മും​ബൈ​യി​ല്‍ ശ​ര​ദ് പ​വാ​റി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ ന​ട​ന്ന ച​ര്‍​ച്ച​യി​ല്‍ മ​ന്ത്രി​സ്ഥാ​നം ഒ​ഴി​യാ​ന്‍ എ.​കെ.​ശ​ശീ​ന്ദ്ര​ന്‍ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​രു​ന്നു. ശ​ശീ​ന്ദ്ര​ന് പ​ക​രം തോ​മ​സ് കെ. ​തോ​മ​സ് മ​ന്ത്രി​യാ​കും.