പിണറായിയുടെ അടിമകളായി തുടരണോ?; സിപിഐയെ സ്വാഗതം ചെയ്ത് കെ.സുധാകരന്
Sunday, September 22, 2024 12:19 PM IST
കണ്ണൂര്‍: സിപിഐയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്. സിപിഐ എന്തിന് പിണറായിയുടെ അടിമകളായി എല്‍ഡിഎഫില്‍ തുടരണമെന്ന് സുധാകരന് ചോദിച്ചു.
സിപിഐ തെറ്റുതിരുത്തി പുറത്തുവന്നാല്‍ സ്വീകരിക്കുന്ന കാര്യം ആലോചിക്കും. അഭിമാനവും അന്തസും പണയപ്പെടുത്തി എന്തിന് മുന്നണിയില്‍ നില്‍ക്കണമെന്നും സുധാകരൻ ചോദ്യമുന്നയിച്ചു.
നാണവും മാനവും ഉണ്ടെങ്കില്‍ പി.വി.അന്‍വറിനെ എല്‍ഡിഎഫ് പുറത്താക്കിയേനേയെന്നും സുധാകരൻ പറഞ്ഞു. അന്‍വറിനെ പുറത്താക്കിയാല്‍ മറ്റ് പല രഹസ്യങ്ങളും പുറത്തുവരും.
അന്‍വര്‍ മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തുകയാണ്. രാത്രി ഫോണ്‍ ചെയ്ത് അന്‍വര്‍ ഭീഷണി മുഴക്കുന്നുണ്ട്.
മുഖ്യമന്ത്രിക്ക് രണ്ട് മുഖമുണ്ട്. ഒന്ന് ഭരണപക്ഷ മുഖവും മറ്റൊന്ന് പ്രതിപക്ഷത്തിന്റെ മുഖവുമാണ്. ഒരുഭാഗത്ത് അന്‍വറിനെ പിന്തുണയ്ക്കുന്ന മുഖ്യമന്ത്രി മറുഭാഗത്ത് വിമര്‍ശിക്കുകയാണെന്നും സുധാകരൻ പറഞ്ഞു.