പി.വി.അന്‍വറിനെ യുഡിഎഫ് എന്തിന് ഏറ്റെടുക്കണം: എം.എം.ഹസൻ
Sunday, September 22, 2024 11:42 AM IST
തിരുവനന്തപുരം: പി.വി.അന്‍വർ എംഎൽഎയെ തങ്ങൾ എന്തിന് ഏറ്റെടുക്കണമെന്ന് യുഡിഎഫ് കൺവീനർ എം.എം.ഹസൻ. തങ്ങള്‍ക്ക് അന്‍വറിനെക്കൊണ്ട് ആവശ്യമെന്താണെന്ന് ഹസൻ ചോദിച്ചു.
ചെങ്കൊടി പിടിച്ചുകൊണ്ട് തന്നെ അൻവർ മുന്നോട്ടുപോകട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു. അൻവറിനെ സ്വാഗതം ചെയ്തുകൊണ്ട് മുസ്ലീം ലീഗ് നിലമ്പൂര്‍ മണ്ഡലം പ്രസിഡന്റ് ഫേസ്ബുക്കിൽ പോസ്റ്റിട്ട പശ്ചാത്തലത്തിലാണ് പ്രതികരണം.
ഈ ഭരണം സംഘപരിവാറിന് കുടപിടിക്കുകയാണെന്നും മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും അഴിമതികളുടെ കൂത്തരങ്ങായി മാറിയിട്ടുണ്ടെന്നും വര്‍ഷങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്ന ലീഗിന്റെയും യുഡിഎഫിന്റെയും നിലപാടാണ് സത്യമെന്ന് തിരിച്ചറിഞ്ഞ് അതിന്റെ കൂടെ നില്ക്കാന് അന്‍വര്‍ തയാറാകും. ദുഷ്ടശക്തികള്‍ക്കെതിരേ നാടിന്റെ നന്മയ്ക്കുവേണ്ടി നമുക്ക് ഒരുമിച്ച് പോരാടാമെന്നുമായിരുന്നു പോസ്റ്റ്.