ബം​ഗ​ളൂ​രു: ഷി​രൂ​രി​ൽ മ​ണ്ണി​ടി​ഞ്ഞ് വീ​ണ് കാ​ണാ​താ‌​യ ലോ​റി ഡ്രൈ​വ​ർ അ​ർ​ജു​നാ​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ന്നു. ഗം​ഗാ​വ​ലി പു​ഴ​യി​ൽ നി​ന്ന് സൈ​ന്യം മാ​ർ​ക്ക് ചെ​യ്ത സ്ഥ​ല​ത്ത് ഡ്ര​ഡ്ജിം​ഗ് ക​മ്പ​നി​യു​ടെ ഡൈ​വ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കൂ​ടു​ത​ൽ ലോ​ഹ​ഭാ​ഗം ക​ണ്ടെ​ത്തി.

ലോ​റി​എ​ൻ​ജി​ന്‍റെ റേ​ഡി​യേ​റ്റ​ർ ത​ണു​പ്പി​ക്കു​ന്ന ചെ​റി​യ കൂ​ളിം​ഗ് ഫാ​നും അ​തി​ന് ചു​റ്റ​മു​ള്ള വ​ള​യ​വു​മാ​ണ് കി​ട്ടി​യ​ത്. എ​ന്നാ​ല്‍ ഇ​ത് അ​ർ​ജു​ന്‍റെ ലോ​റി​യു​ടേ​ത് ആ​ണോ എ​ന്ന് ഉ​റ​പ്പി​ക്കാ​ൻ ഇ​പ്പോ​ൾ ക​ഴി​യി​ല്ല. നാ​വി​ക​സേ​ന പു​ഴ​യി​ൽ മാ​ർ​ക്ക് ചെ​യ്ത് ന​ൽ​കി​യ സി​പി4 എ​ന്ന പോ​യ​ന്‍റി​ലാ​ണ് ഇ​ന്ന് തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്. ‌‌‌‌

കൂ​ളിം​ഗ് ഫാ​ന്‍ ക​ണ്ടെ​ത്തി​യ​തി​ന്‍റെ അ​ടു​ത്ത് ത​ന്നെ​യാ​ണ് ലോ​റി​യു​ടെ ജാ​ക്കി കി​ട്ടി​യ​ത്. പു​ഴ​ക്ക​ടി​യി​ൽ സ്കൂ​ട്ട​റും ത​ടി​ക്ക​ഷ​ണ​ങ്ങ​ളും ക​ണ്ടെ​ത്തി​യെ​ന്ന് ഈ​ശ്വ​ർ മ​ൽ​പെ പ​റ​ഞ്ഞു. റേ​ഡി​യേ​റ്റ​ർ കൂ​ളിം​ഗ് ഫാ​ൻ കി​ട്ടി​യ സ്ഥ​ല​ത്ത് വി​ശ​ദമായി​ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.