തൃശൂർപൂരം കലക്കിയ സംഭവം; സിബിഐ അന്വേഷിക്കണമെന്ന് പാറമേക്കാവ്
Sunday, September 22, 2024 10:40 AM IST
തൃശൂര്‍: പൂരം അലങ്കോലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് എഡിജിപി അജിത് കുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ട് തള്ളി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം അധികൃതര്‍. റിപ്പോര്‍ട്ട് ഇങ്ങനെ ഉണ്ടാകുമെന്ന് അറിയാഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാമെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ.ഗിരീഷ് കുമാർ പറഞ്ഞു.
തൃശൂർ പൂരത്തിന്റെ തുടക്കം മുതലേ പാളിച്ചകളുണ്ടായിരുന്നു. ഏറ്റവും കൂടുതൽ കച്ചവടം കിട്ടുന്ന പൂരം സാമ്പിൾ ദിവസം പ്രദർശനത്തിലെ കടകൾ പോലീസ് ബലമായി അടപ്പിച്ചു. അവിടെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന് അറിയാതെയായിരുന്നു പോലീസുകാർ വന്ന് കടകൾ അടപ്പിച്ചതെന്ന് ഗിരീഷ് കുമാർ പറഞ്ഞു.
വനം വകുപ്പിന്റെ നേതൃത്വത്തിലാണ് പൂരം തകർക്കാൻ ശ്രമിച്ചതെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ് പറഞ്ഞു. സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നാണ് പാറമേക്കാവിന്റെ ആവശ്യം.