കൊ​ച്ചി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ൽ. എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​രി​ൽ ആ​ണ് സം​ഭ​വം. ബം​ഗാ​ൾ സ്വ​ദേ​ശി സോ​ണി​യാ​ണ് പി​ടി​യി​ലാ​യ​ത്.

വ്യാ​ഴാ​ഴ്ച്ച രാ​ത്രി​യാ​ണ് കേ​സി​നാ​സ്പ​ത​മാ​യ സം​ഭ​വം ന​ട​ന്ന​ത്. പെ​ൺ​കു​ട്ടി​യുടെ വീ​ട്ടു​കാ​രു​മാ​യി പ്ര​തി സൗ​ഹൃ​ദം സൂ​ക്ഷി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് അ​ഥി​തി തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന വാ​ട​ക​വീ​ട്ടി​ലെ​ത്തി​യ പ്ര​തി കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളും അ​യ​ൽ​ക്കാ​രും ചേ​ർ​ന്ന് പ്ര​തി​യെ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​ റി​മാ​ൻ​ഡ് ചെ​യ്തു.