എം.എം.ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളജിന് കൈമാറും
Saturday, September 21, 2024 7:08 PM IST
കൊച്ചി: അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എം. എം.ലോറൻസിന്റെ മൃതദേഹം കളമശേരി മെഡിക്കൽ കോളജിന് വിട്ടുകൊടുക്കും. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാണ് മൃതദേഹം പഠന ആവശ്യങ്ങൾക്കായി വിട്ടുകൊടുക്കുന്നതെന്ന് കുടുംബം പറഞ്ഞു.
തിങ്കളാഴ്ച രാവിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും അതിനുശേഷം എറണാകുളം ടൗൺഹാളിലും മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് വൈകുന്നേരത്തോടെ മൃതദേഹം മെഡിക്കൽ കോളജിന് കൈമാറും.
വാർധക്യ സഹചമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു എം.എം.ലോറൻസിന്റെ അന്ത്യം.