തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെ മോഷണക്കേസ് പ്രതി പോലീസിനെ വെട്ടിച്ചു കടന്നു
Saturday, September 21, 2024 3:57 PM IST
തൃശൂർ: തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെ മോഷണക്കേസ് പ്രതി പോലീസിനെ വെട്ടിച്ചു കടന്നുകളഞ്ഞു. തൃശൂർ വാടാനപ്പള്ളി എംഎൽഎ വളവ് തിണ്ടിക്കൽ വീട്ടിൽ ബാദുഷ(33) ആണ് തൃശൂർ മതിലകം പോലീസിന്റെ പിടിയിൽ നിന്നും കടന്നു കളഞ്ഞത്.
ആലപ്പുഴ എസ്ഡി കോളജിന് സമീപം ഭക്ഷണം കഴിക്കാൻ തട്ടുകടയിൽ നിർത്തിയപ്പോഴാണ് സംഭവം. തൃശൂര്‍ പുതിയകാവ് സെന്ററിന് സമീപത്തെ മലഞ്ചരക്ക് കട കുത്തിത്തുറന്ന് 5,89,500 രൂപയുടെ സാധനങ്ങള്‍ മോഷ്ടിച്ച കേസിലെ പ്രതിയാണ് ഇയാള്‍.
കേസിൽ തെളിവെടുപ്പിന് കായംകുളത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. ആലപ്പുഴ സൗത്ത് പോലീസ് തിരച്ചിൽ ആരംഭിച്ചു.