സുഭദ്ര കൊലപാതകം; പ്രതികളുടെ വീടിന് സമീപത്തുനിന്ന് രക്തം പുരണ്ട തലയണ കണ്ടെത്തി
Thursday, September 19, 2024 10:21 PM IST
ആലപ്പുഴ: സുഭദ്ര കൊലപാതക കേസിലെ പ്രതികളെ കൊലപാതകം നടന്ന കലവൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതികളായ മാത്യൂസിനെയും ഷർമിളയെയുമാണ് തെളിവെടുപ്പിന് എത്തിച്ചത്.
ആദ്യം മാത്യൂസുമായി തെളിവെടുപ്പ് നടത്തിയ ഇടങ്ങളിൽ ഷർമിളയുമായി വീണ്ടും പോലീസ് തെളിവെടുപ്പ് നടത്തി. സുഭദ്രയെ കൊലപ്പെടുത്താൻ ഉപയോഗിച്ച ഷാൾ കത്തിച്ച് കളഞ്ഞെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു.
അതേസമയം സുഭദ്ര ഉപയോഗിച്ച തലയണ ഇവരുടെ വീടിന്റെ പരിസരത്തുനിന്ന് പോലീസിന് ലഭിച്ചു. കൊലപാതക സമയം രക്തം പുരണ്ടതിനാൽ തലയണ ഉപേക്ഷിച്ചതായി പ്രതികൾ പറഞ്ഞു.